കാസര്‍കോട്: പ്രണയം നടിച്ച് മൈസൂരുവിലെ പതിനേഴുകാരിയെ കോഴിക്കോട്ടെത്തിച്ച് പീഡിപ്പിച്ച 17കാരനെതിരെ കേസ്.
ബദിയഡുക്ക സ്വദേശിയായ പതിനേഴുകാരനെതിരെയാണ് പൊലീസ് കേസെടുത്തത്. 17കാരന്‍ ഈ പെണ്‍കുട്ടിയെ കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. ഇയാള്‍ മൈസൂരുവിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്.
കഴിഞ്ഞദിവസം കാസര്‍കോട് കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ചോദ്യംചെയ്തതോടെയാണ് പീഡനവിവരം പുറത്തുവന്നത്. സാമൂഹികമാധ്യമം വഴിയാണ് ഇവര്‍ പരിചയത്തിലായതെന്നും പെണ്‍കുട്ടിയുടെ പരാതിപ്രകാരം അന്വേഷണം ആരംഭിച്ചതായും കാസര്‍കോട് വനിതാ പൊലീസ് അറിയിച്ചു.
