പ്ലസ് വണ്‍ പ്രവേശനത്തില്‍ ആവശ്യമെങ്കില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി

പ്ലസ് വണ്‍ പ്രവേശനത്തില്‍ ആവശ്യമെങ്കില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഉപരിപഠനത്തിന് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണത്തിന് സ്‌കൂളുകളില്‍ പ്രത്യേക പി.ടി.എ യോഗം ചേര്‍ന്ന് അഭിപ്രായം സ്വരൂപിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം സമൂഹമാധ്യമങ്ങളിലാകെ വൈറലായ ഒരു വീഡിയോ പങ്കുവെച്ച്‌ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. ഒരു കല്യാണവീടും അവിടുത്തെ വിളമ്ബുകാരുമാണ് വീഡിയോയിലുള്ളത്. ‘അത് പൊളിച്ചു’ എന്ന തലക്കെട്ടോടെയാണ് മന്ത്രി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ‘വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഈ വീഡിയോയിലുണ്ട്’ എന്നാണ് കാഴ്ചക്കാരുടെ പ്രതികരണം. സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *