കോഴിക്കോട് ഹോട്ടല്‍ തൊഴിലാളിയായ യുവാവിന് കുത്തേറ്റു; നാല് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: കെട്ടാങ്ങലില്‍ ഹോട്ടല്‍ തൊഴിലാളിയായ യുവാവിനെ ആറംഗ സംഘം കുത്തി പരിക്കേല്‍പ്പിച്ചു. കെട്ടാങ്ങല്‍ – മലയമ്മ റോഡിലെ ഫുസ്സീസ് ഹോട്ടലിലെ ജീവനക്കാരനായ ഉമ്മറിനാണ് കുത്തേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. ചിറ്റാരിപിലാക്കല്‍ സ്വദേശി അഷ്‌റഫ്, ചാത്തമംഗലം സ്വദേശികളായ അഖിലേഷ് ഷാലിദ്, രഞ്‌ജിത് എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ആറംഗ സംഘം കാരണമില്ലാതെ ഉമ്മറുമായി വാക്ക് തര്‍ക്കമുണ്ടാക്കുകയും, തുടര്‍ന്ന് കത്തിക്കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.ഉമ്മറിന്‍റെ കഴുത്തിലും നെഞ്ചിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഉമ്മര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യ ലഹരിയിലാണ് സംഘം ഹോട്ടലില്‍ എത്തിയതെന്ന് ഇവിടത്തെ ജീവനക്കാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *