സ്ഥലകാല ബോധവും ബുദ്ധിയും നഷ്ടപ്പെട്ട എസ്.എഫ്.ഐ തെമ്മാടികള്‍ പിണറായിക്ക് വേണ്ടി മോദിയെ സുഖിപ്പിക്കാന്‍ കാണിച്ച തോന്നിവാസമാണ് കല്പറ്റയില് രാഹുല്‍ ഗാന്ധിയുടെ ഓഫിസില്‍ നടന്ന ഗുണ്ടായിസമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബില്‍.
ഇതിന് മാപ്പില്ലെന്നും ജനാധിപത്യ പ്രതിരോധം തീര്‍ക്കുമെന്നും സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മോദിക്കെതിരെ സമരം ചെയ്യാന്‍ മുട്ട് വിറക്കുന്ന സി.പി.എമ്മും കുട്ടിസഖാക്കളും കാണിച്ച തെമ്മാടിത്തരത്തില്‍ യെച്ചൂരിയുടെ നിലപാട് അറിയണം. രണ്ട് മുദ്രാവാക്യം വിളിച്ചതിന് വധശ്രമത്തിന് കള്ളക്കേസെടുത്ത പിണറായിയുടെയും സംഘത്തിന്റെയും മോദി പ്രീണനമാണ് കല്പറ്റയില് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
