എകെജി സെന്ററിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് മന്ത്രി ആന്റണി രാജു. ബോധപൂര്‍വ്വം ദുഷ്ട ശക്തികള്‍ നടത്തിയ ആക്രമണമാണിത്.
സംസ്ഥാനത്തെ പൊതുവികസനത്തെ തടസ്സപ്പെടുത്താനും, സമാധാന അന്തരീക്ഷം തകര്‍ക്കാനുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ആക്രമണത്തിന് പിന്നില്‍ ആരെന്ന് പൊതുസമൂഹത്തിന് ഊഹിക്കാവുന്നതേയുള്ളൂ. സംഭവം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ആന്റണി രാജു പറഞ്ഞു.
രാത്രി 11.30 ഓടെയാണ് സംഭവം. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്‌ഫോടക വസ്തു വീണത്. ഒരു വലിയ ശബ്ദം കേട്ട പ്രവര്‍ത്തകര്‍ പുറത്തേക്ക് ഓടിയെത്തി. കന്റോണ്‍മെന്റ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. നാടന്‍ പടക്കമാണോ പൊട്ടിയത് എന്ന് പരിശോധിച്ചു വരികയാണ്. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, ഇപി ജയരാജന്‍, പികെ ശ്രീമതി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ സ്ഥലത്തെത്തി
