ആദ്യരാത്രിയില്‍ ഭാര്യയുടെ ആഭരണം മോഷ്ടിച്ച്‌ നാടുവിട്ടു; ‘നവവരന്‍’ 19 വര്‍ഷത്തിനുശേഷം പിടിയില്‍

മലപ്പുറം: ആദ്യരാത്രിയില്‍ ഭാര്യയുടെ ആഭരണങ്ങളും പണവുമായി മുങ്ങിയ ‘നവവരന്‍’ 19 വര്‍ഷത്തിനുശേഷം പിടിയിലായി.

വയനാട് മാനന്തവാടി പള്ളിപ്പറമ്ബന്‍ മുഹമ്മദ് ജലാല്‍ (45) ആണ് പിടിയിലായത്. 19 വര്‍ഷം മുന്‍പ് തട്ടിപ്പ് നടത്തി മുങ്ങിയ കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ആള്‍മാറാട്ടം നടത്തിയാണ് മുഹമ്മദ് ജമാല്‍ മലപ്പുറം പായിമ്ബാടം സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചത്.

വിവാഹം നടന്ന ദിവസം രാത്രിയില്‍ തന്നെ ഇയാളെ കാണാതായിരുന്നു, ഒപ്പം യുവതിയുടെ ആഭരണങ്ങളും പണവും നഷ്ടമായി. ഇതേത്തുടര്‍ന്ന് യുവതിയും വീട്ടുകാരും പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ജമാലിനെക്കുറിച്ച്‌ ഒരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല. ഇയാള്‍ വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞ വിവരം പൊലീസിന് ലഭിച്ചെങ്കിലും പിടികൂടനായില്ല.

പൊലീസിനെ തന്ത്രപരമായി കബളിപ്പിച്ച്‌ ഇയാള്‍ മുങ്ങി നടക്കുകയായിരുന്നു. ഇപ്പോള്‍ സി.ഐ. മഞ്ജിത് ലാല്‍, സീനിയര്‍ സി.പി.ഒ. സി.എ. മുജീബ്, സി.പി.ഒ. സാബിര്‍ അലി എന്നിവരടങ്ങിയ സംഘമാണ് മുഹമ്മദ് ജമാലിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *