പത്തനംതിട്ട: എ.ആര്‍.ക്യാമ്പിലെ എ.എസ്.ഐ ശശി (49) നിര്യാതനായി. തമിഴ് നാട് ചെങ്കോട്ട പുളിയറ സ്വദേശിയാണ്. 20 വര്‍ഷത്തിലധികമായി എ ആര്‍ ക്യാമ്പില്‍ ജോലി ചെയ്തുവരികയായിരുന്നു. 2013 മുതല്‍ ശബരിമല തീര്‍ഥാടനകാലത്ത് തിരുവാഭരണ ഘോഷയാത്രയില്‍ അകമ്പടി പോകുന്നത് പതിവായിരുന്നു.10 വര്‍ഷത്തോളം വിവിധ എസ് പി മാരുടെ ഗണ്‍മാനായി ജോലിനോക്കുകയുണ്ടായി. ഭാര്യ അഞ്ജലി (42), മക്കള്‍ എസ് എന്‍ മഹാരാജ (18), പ്രിയ (11). രാവിലെ എ ആര്‍ ക്യാമ്പില്‍ പൊതുദര്‍ശനത്തിനും ഗാര്‍ഡ് ഓഫ് ഓണറിനും ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി. സംസ്‌കാരം പുളിയറയിലെ പൊതുശ്മശാനത്തില്‍ നടന്നു.
