നിലമ്ബൂരിനെ വിറപ്പിച്ച തെരുവുനായ ഒടുവില്‍ ഇആര്‍എഫിന്റെ വലയില്‍

നിലമ്ബൂര്‍: നിലമ്ബൂരിനെ ഭീതിയിലാഴ്ത്തിയ തെരുവുനായെ ഒടുവില്‍ എമര്‍ജന്‍സി റെസ്ക‍്യൂ ഫോഴ്സ് പിടികൂടി. രാവിലെ 8.45ഓടെ നിലമ്ബൂര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് അക്രമി നായയെ പിടികൂടിയത്.

മൃഗസംരക്ഷണ വകുപ്പിന് കൈമാറിയ നായെ കൂട്ടിലടച്ച്‌ നിരീക്ഷണത്തിലാക്കി.

നഗരസഭയുടെ ടൗണ്‍ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള 12 പേര്‍ക്ക് കടിയേറ്റിരുന്നു. രാത്രി കാണാതായ നായ ചൊവ്വാഴ്ച രാവിലെയും ടൗണിലിറങ്ങി ആക്രമണം തുടര്‍ന്നു. നിലമ്ബൂര്‍ പുതിയ സ്റ്റാന്‍ഡില്‍ വെച്ചും ടി.ബി പരിസരത്ത് വെച്ചുമാണ് ആളുകള്‍ക്ക് നായുടെ കടിയേറ്റത്. മാനസിക വൈകല‍്യമുള്ളയാളെ സ്റ്റാന്‍ഡില്‍ വെച്ച്‌ ആക്രമിക്കുന്നതിനിടെയാണ് ഇ.ആര്‍.എഫ് സാഹസികമായി നായെ സുരക്ഷവല ഉപയോഗിച്ച്‌ പിടികൂടിയത്. അക്രമകാരിയായ നായെ പിടികൂടാനായെങ്കിലും നിരവധി തെരുവ് നായ്ക്കള്‍ക്കും കടിയേറ്റതിനാല്‍ മേഖലയിലെ ആശങ്ക ഒഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *