തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണ വില കുറഞ്ഞു. തുടര്‍ച്ചയായ രണ്ട് ദിനം ഉയര്‍ന്ന സ്വര്ണവിലയാണ് താഴ്ന്നത്.
ഒരു പവന് സ്വര്‍ണത്തിനു 400 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ വില ബുധനാഴ്ച 38,080 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 4760 രൂപയാണ്.
രണ്ട് ദിവസംകൊണ്ട് ഒരു പവന് സ്വര്‍ണത്തിന് 280 രൂപ ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച 10 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ ഉച്ചയ്ക്ക് 25 രൂപ കുറഞ്ഞിരുന്നു.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഹാള്‍മാര്‍ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയില്‍ തന്നെ ഇപ്പോഴും തുടരുന്നു.
