പാലാ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് പോലീസ് പിടിയില്‍.
വള്ളിച്ചിറ നെല്ലാനിക്കാട്ടുപാറ കോളനിയിലെ നെല്ലാനിക്കാട്ടില് റെജിയുടെ മകന് അമലാണ് (23) അറസ്റ്റിലായിരിക്കുന്നത് .
വയറുവേദനയെ തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി മാതാപിതാക്കളുടെ കൂടെ ആശുപത്രിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന അമലിനെ കണ്ടെത്തുകയായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായും പോലീസ് മനസ്സിലാക്കി. മൊബൈല്‍ നമ്ബറുകള്‍ ഉപയോഗിച്ച് സൈബര്‍ സെല്ലിെന്റ സഹായത്തോടെ പാലാ എസ്എച്ച്ഒ കെ.പി. ടോംസണിെന്റ നേതൃത്വത്തില്‍ എസ്.ഐ അഭിലാഷ് എം.ഡി, ഷാജി സെബാസ്റ്റ്യന്‍, ജസ്റ്റിന്, ജോഷി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
