കുമളി: ക്ഷേത്രത്തിലെത്തിയ ഒമ്ബതു വയസുള്ള പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പൂജാരിയെ അറസ്റ്റ് ചെയ്തു.
വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ക്ഷേത്രത്തിലെ പൂജാരി ആറന്മുള സ്വദേശി വിബിനാണ് (32) വണ്ടിപ്പെരിയാര്‍ പൊലീസിന്റെ പിടിയിലായത്.
വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ പൂജാരിയായി കഴിഞ്ഞ 15 ദിവസമായി ജോലി ചെയ്ത് വരികയായിരുന്നു വിബിന്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ക്ഷേത്രത്തിലെ പൂജാ സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ ഒമ്ബതുകാരിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
