ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ചികിത്സിക്കാന്‍ ലണ്ടനില്‍ നിന്ന് ഡോക്ടറെ വരുത്തി. തീവ്രപരിചരണ വിഭാഗം വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബീലെയാണ് ജയലളിതയെ പരിശോധിക്കാന്‍ എത്തിയത്. ലോകത്തെ മികച്ച ചികിത്സാ കേന്ദ്രങ്ങളിലൊന്നായ ലണ്ടന്‍ ബ്രിഡ്ജിലെ ഡോക്ടറാണെത്തിയത്. ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രി ഡോക്ടര്‍മാരുമായി റിച്ചാര്‍ഡ് ചര്‍ച്ച നടത്തി. ഇതോടെ ജയലളിതയുടെ ആരോഗ്യ നില ഗുരതരമാണെന്ന അഭ്യൂഹം പടര്‍ന്നു.
