മറ്റുള്ളവര്‍ക്ക് ജയലളിത ഒരു രാഷ്ട്രീയ നേതാവും മുഖ്യമന്ത്രിയും മാത്രം ആയിരിക്കും. പക്ഷേ തമിഴ്‌നാട്ടുകാര്‍ക്ക് പ്രത്യേകിച്ച് എ ഐ എ ഡി എം കെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജയലളിത അമ്മയാണ്. തമിഴകം സ്‌നേഹത്തോടെ തലൈവിയെന്നും അമ്മയെന്നും വിളിക്കുന്ന ജയലളിത ഒരാഴ്ചയിലധികമായി അപ്പോളോ ആശുപത്രിയിലാണ്. ആരാധകര്‍ അടങ്ങിയിരിക്കുന്നതെങ്ങനെ.
ജയലളിതയുടെ സ്വകാര്യത… അറിയാനുള്ള നമ്മുടെ അവകാശം… ജയലളിത മരിച്ചോ എന്ന് ചോദിക്കുന്നവരോട്. ലണ്ടനില്‍ നിന്നും എത്തിയ ഡോ റിച്ചാര്‍ഡ് ബീലെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ പരിശോധിച്ചു.
അതേസമയം പുറത്ത് പ്രാര്‍ഥനകളും പൂജകളുമായി ആയിരങ്ങള്‍ ജയലളിത സുഖം പ്രാപിക്കുന്നതും കാത്തിരിക്കുകയാണ്. പാര്‍ട്ടി അംഗങ്ങളും നേതാക്കളും അമ്ബലങ്ങളില്‍ പോയി പ്രത്യേക പൂജകള്‍ നടത്തി.
