മറ്റൊരു വിവാഹം കഴിക്കുന്നതിനായി ഭാര്യയെ കൊലപ്പെടുത്താന്‍ അമ്മായിയച്ഛന്‍ മരുമകള്‍ക്ക് ക്വട്ടേഷന്‍ നല്‍കി.മധ്യപ്രദേശിലെ രേവാ ജില്ലയിലാണ് സംഭവം.
ക്വട്ടേഷന്‍ ഏറ്റെടുത്ത മരുമകള്‍ അമ്മായിയമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. വാല്‍മീകി കോള്‍(50), മരുമകള്‍ കാഞ്ചന്‍ കോള്‍ (25) എന്നിവരാണ് അറസ്റ്റിലായത്.
വാല്‍മീകി കോള്‍ വീണ്ടും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായും അതിനായി ഭാര്യ സരോജിനെ എങ്ങനെയെങ്കിലും ഒഴിവാക്കാനും തീരുമാനിച്ചു. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ച് ഇയാള്‍ക്ക് അറിയാമായിരുന്നു. ഈ സാഹചര്യം മുതലെടുത്ത് ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ഇയാള്‍ മരുമകളോട് ആവശ്യപ്പെട്ടു. പ്രതിഫലമായി 4000 രൂപ നല്‍കി. എല്ലാ മാസവും ഒരു നിശ്ചിത തുക അവള്‍ക്ക് നല്‍കാമെന്നും ഉറപ്പുനല്‍കി.
