രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെയുള്ള നടപടികളില്‍ അടിയന്തര പ്രമേയവുമായി കോണ്‍ഗ്രസ്. ഇരുസഭകളിലും നാളെ കോണ്‍ഗ്രസ് വിഷയം ഉന്നയിക്കും.
സഭകള്‍ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് ഉന്നയിക്കുക. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.
ഡല്‍ഹിയിലും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. 25,000 ത്തില്‍ കുറയാതെ പ്രവര്‍ത്തകരെ പ്രതിഷേധത്തില്‍ പങ്കെടുപ്പിക്കാനാണ് തീരുമാനം. എം പി മാര്‍ ഡല്‍ഹിയില്‍ പ്രതിഷേധിക്കും. സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ അവസാനിക്കുന്നത് വരെ പ്രതിഷേധം സംഘടിപ്പിക്കും.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും ഇഡി നോട്ടീസ് നല്‍കിയിരുന്നു. ഈ മാസം 21 ന് ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യം സംബന്ധിച്ച കാരണങ്ങളെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നേരത്തെ നീട്ടിയിരുന്നു.
