ആനി പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. അതു സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായമല്ല; സി പി ഐ

തിരുവനന്തപുരം: സിപിഐ ദേശീയ നിര്‍വാഹകസമിതി അംഗം ആനി രാജയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എം.എം.മണിയും തമ്മിലെ വാക്പോരില്‍ സിപിഐ സംസ്ഥാന നേതൃത്വം കക്ഷി ചേരില്ല.

”ആനി പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. അതു പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. എന്നാല്‍, അതു സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായമല്ല”- സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

കെ.കെ.രമയ്ക്കതിരെ മണി നടത്തിയ പ്രതികരണം നിയമസഭയിലെ ഭരണ-പ്രതിപക്ഷ തര്‍ക്കത്തിന്റെ ഭാഗമായി കാണണമെന്നും അവിടെത്തന്നെ പരിഹാരം കാണണമെന്നുമാണ് കേരള നേതൃത്വത്തിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *