കൊല്ലം | നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ വിദ്യാര്‍ഥിനികളെ കൊണ്ട് അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷയെഴുതിച്ച സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍.
സംഭവത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുമെന്നും പരാതി നല്‍കിയ വിദ്യാര്‍ഥിനിക്ക് എല്ലാ നിയമസഹായവും മാനസിക പിന്തുണയും നല്‍കുമെന്നും ഷാഹിദ കമാല്‍ മാധ്യമങ്ങളോട് പറഞ്ഞു
പരീക്ഷ എഴുതാനെത്തുമ്ബോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാണ് . ആ സമ്മര്‍ദത്തിന്റെ ആഘാതം കൂട്ടുന്നതാണ് വസ്ത്രമഴിച്ചുള്ള പരിശോധന. മനുഷ്യാവകാശ ലംഘനവും മാനുഷിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതുമായ സംഭവമാണിത്. വിദ്യാര്‍ഥിനികളുടെ അന്തസ്സിനെയും അഭിമാനത്തെയും ഹനിക്കുക കൂടിയാണ് ചെയ്തത്- ഷാഹിദ കമാല്‍ പറഞ്ഞു
