ഇ പി ജയരാജന്‍ ചെയ്ത കുറ്റം ഗുരുതരം, കേസെടുക്കണമെന്ന് വി ഡി സതീശന്‍

വിമാനത്തില്‍ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

ഇ പി ചെയ്ത കുറ്റം ഗുരുതരമാണെന്ന് തെളിഞ്ഞു. അതിനാല്‍ അദ്ദേഹത്തിന് എതിരെ കേസെടുക്കണം അല്ലെങ്കില്‍ സ്വകാര്യ അന്യായം നല്‍കുമെന്നും സതീശന്‍ പറഞ്ഞു.
പ്രതിഷേധം യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലോചിച്ച്‌ നടത്തിയതാണ്. ശബരിനാഥുമായി ചര്‍ച്ച ചെയ്തിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ശബരിനാഥിന് നിയമപരമായും രാഷ്ട്രീയപരമായും പിന്തുണ നല്‍കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
വിമാനത്തിലെ പ്രതിഷേധത്തിന് നിര്‍ദ്ദേശം നല്‍കിയത് മുന്‍ എംഎല്‍എ ശബരീനാഥനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് നാളെ 11 മണിക്ക് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറാണ് നോട്ടീസ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *