ആഗസ്റ്റ് 13 മുതല്‍ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും​ ദേശീയപതാക പ്രദര്‍ശിപ്പിക്കണമെന്ന് മോദി

ന്യൂഡല്‍ഹി: ആഗസ്റ്റ് 13 മുതല്‍ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയപതാക പ്രദര്‍ശിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

​’ഹര്‍ ഘര്‍ തിരങ്ക’ എന്ന കാമ്ബയിനിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. പുതിയ കാമ്ബയിന്‍ ത്രിവര്‍ണവുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൊളോണിയല്‍ വാഴ്ചയ്‌ക്കെതിരെ പോരാടുമ്ബോള്‍ സ്വതന്ത്ര ഇന്ത്യക്കായി ഒരു പതാക സ്വപ്നം കണ്ട എല്ലാവരുടെയും മഹത്തായ ധീരതയും പ്രയത്നവും ഇന്ന് നാം ഓര്‍ക്കുന്നു. അവരുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിനും അവരുടെ സ്വപ്നങ്ങളുടെ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുമുള്ള നമ്മുടെ ഉത്തരവാദിത്തം നിറവേറ്റാമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.

ജൂലൈ 22ന് ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പ്രത്യേകതയുണ്ട്. ഇന്നാണ് രാജ്യം അതിന്റെ പതാക തെരഞ്ഞെടുത്തതെന്നും മോദി പറഞ്ഞു. ഇതിനൊപ്പം ത്രിവര്‍ണ്ണ പതാകയുമായി ബന്ധപ്പെട്ട സമിതിയു​ടെയും പണ്ഡിറ്റ് നെഹ്റു ഉയര്‍ത്തിയ ആദ്യ പതാകയുടേയും വിശദാംശങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങളും മോദി പങ്കിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *