മീരാ സാഹിബ് സ്മാരക ബസ് സ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മാണ പദ്ധതിക്ക് അംഗീകാരം

പത്തനംതിട്ട: നഗരസഭ ഹാജി സി. മീരാ സാഹിബ് സ്മാരക ബസ് സ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മാണത്തിന് നഗരസഭ കൗണ്‍സില്‍ സമര്‍പ്പിച്ച പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയതായി ചെയര്‍മാന്‍ ടി.

സക്കീര്‍ ഹുസൈന്‍ അറിയിച്ചു.ബസ് സ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മാണ ഘട്ടത്തിലുണ്ടായ പോരായ്മയാണ് തുടര്‍ച്ചയായി യാര്‍ഡ് താഴ്ന്നു പോകുന്നതിന് ഇടയാക്കിയത്.

തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിലെ ഗവേഷണ വിഭാഗം അധ്യാപകന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ശാസ്ത്രീയ പഠനം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ യാര്‍ഡില്‍ നിന്ന് നാലു മീറ്റര്‍ ആഴത്തില്‍ മണ്ണ് മാറ്റിയതിനു ശേഷം ഓരോ തട്ടുകളായി മണ്ണിട്ട് ഉറപ്പിക്കുന്നതിനും കോണ്‍ക്രീറ്റോ ഇന്റര്‍ലോക്കോ ചെയ്യുന്നതിനുമാണ് കൗണ്‍സില്‍ തീരുമാനം.
യാര്‍ഡ് നിര്‍മാണത്തിനുള്ള കൗണ്‍സില്‍ അനുമതിയെത്തുടര്‍ന്നാണ് പദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിച്ചത്. കാലതാമസമുണ്ടാകാതെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തീകരിക്കാനാണ് ഭരണസമിതി ലക്ഷ്യംവയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *