ഹൈ​ദ​രാ​ബാ​ദ് കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കേ​സ്; പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത നാ​ല് പ്ര​തി​ക​ള്‍​ക്കും ജാ​മ്യം

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദ് കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത നാ​ല് പ്ര​തി​ക​ള്‍​ക്കും ജാ​മ്യം നല്‍കി.

ഒ​രു നി​യ​മ​സ​ഭാം​ഗ​ത്തി​ന്‍റെ മ​ക​ന്‍ ഉ​ള്‍​പ്പെ​ടെ നാ​ല് പ്ര​തി​ക​ളെ​യും ത​ട​ങ്ക​ലി​ല്‍ പാ​ര്‍​പ്പി​ച്ച ജു​വ​നൈ​ല്‍ ഹോ​മി​ല്‍ നി​ന്നു വി​ട്ട​യ​ച്ച​താ​യി അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി.

അ​ഞ്ചാം അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് മെ​ട്രോ​പൊ​ളി​റ്റ​ന്‍ മ​ജി​സ്ട്രേ​റ്റും ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ബോ​ര്‍​ഡും ചൊ​വ്വാ​ഴ്ച​യാ​ണ് ജാ​മ്യാ​പേ​ക്ഷ പു​റ​പ്പെ​ടു​വി​ച്ച​ത്.

സംഭവം തെ​ലു​ങ്കാ​ന​യി​ല്‍ വന്‍ പ്ര​തി​ഷേ​ധ​ത്തി​നും രാ​ഷ്ട്രീ​യ സം​ഘ​ര്‍​ഷ​ത്തി​നും വ​ഴി​യൊ​രു​ക്കി​യിരുന്നു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത അ​ഞ്ചാ​മ​ത്തെ പ്ര​തി ജാ​മ്യ​ത്തി​നാ​യി തെ​ലു​ങ്കാ​ന ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​നാ​ല്‍ ജു​വ​നൈ​ല്‍ ഹോ​മി​ല്‍ തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *