കണ്ണൂര്‍: സ്വാശ്രയ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ യുവജന സംഘടനകള്‍ പരിയാരം മെഡിക്കല്‍ കോളജിലേയ്ക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. മാര്‍ച്ചിനോട് അനുബന്ധിച്ച് വലിയ സുരക്ഷ സന്നാഹം പരിയാരത്ത് ഒരുക്കിയിട്ടുണ്ട്. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവിന്റെ പേരില്‍ സമരം ശക്തമാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചതിന് പിന്നാലെയാണ് മാര്‍ച്ച്. പരിയാരത്തെ ഫീസ് കുറച്ചു സര്‍ക്കാര്‍ മാതൃക കാണിക്കണമെന്ന് പ്രതിപക്ഷം നിരവധി തവണ ആവശ്യം ഉന്നയിച്ചിരുന്നു. അതിനാല്‍ സ്വാശ്രയ പ്രശ്‌നത്തിലെ പ്രതിപക്ഷ പ്രതിഷേധത്തിന്റെ പ്രധാന കേന്ദ്രം പരിയാരം മെഡിക്കല്‍ കോളജായി മാറുകയാണ്. യുവമോര്‍ച്ചയും പരിയാരത്തേക്ക് ഇന്ന് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
