തിരുവനന്തപുരം: കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സ്പീക്കര്‍ എം ബി രാജേഷ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
2022 ഓഗസ്റ്റ് മൂന്ന് വരെയുള്ള കണക്കു പ്രകാരം 18729 ദിവസം ഉമ്മന്‍ ചാണ്ടി നിയമസഭാംഗമായി പ്രവര്‍ത്തിച്ചു. കെ എം മാണിയുടെ 18728 ദിവസമെന്ന റെക്കോര്‍ഡാണ് ഉമ്മന്‍ ചാണ്ടി മറികടന്നത്.
നാലാം കേരള നിയമസഭ മുതല്‍ പതിനഞ്ചാം കേരള നിയമസഭ വരെ തുടര്‍ച്ചയായി അദ്ദേഹം പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് സാമാജികനായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ മുഖ്യമന്ത്രിയും നാല് തവണ മന്ത്രിയും ഒരു തവണ പ്രതിപക്ഷ നേതാവുമായി. കേരളത്തിന്റെ ജനാധിപത്യ, നിയമനിര്‍മ്മാണ രംഗങ്ങളില്‍ അര നൂറ്റാണ്ടിലധികമായി അദ്ദേഹം സജീവ സാന്നിധ്യമായ ഉമ്മന്‍ ചാണ്ടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നെന്ന് എം ബി രാജേഷ് ഫേസ്‌ബുക്കില്‍ കുറിച്ചു.
