കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വിണ്ടും തോല്‍വി

കൊച്ചി: ഐ.എസ്.എല്‍ മൂന്നാം സീസണിലെ ആദ്യ ഹോംമാച്ചില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കെതിരായ മല്‍സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് പിന്നില്‍. 52ാം മിനിറ്റില്‍ ഹവിയര്‍ ലാറ നേടിയ ഗോളാണ് കൊല്‍ക്കത്തയ്ക്ക് ലീഡ് നേടിക്കൊടുത്തത്.

മല്‍സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് പലകുറി ഗോളിനടുത്തെത്തിയെങ്കിലും വല കുലുക്കാനായില്ല. ആദ്യ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് തോറ്റ ബ്ലാസ്‌റ്റേഴ്‌സും ആദ്യ മല്‍സരത്തില്‍ ചെന്നൈയിനോട് സമനില വഴങ്ങിയ കൊല്‍ക്കത്തയും ആദ്യജയം തേടിയാണ് കൊച്ചിയിലിറങ്ങിയിരിക്കുന്നത്. ആദ്യ ഇലവനില്‍ മലയാളി താരങ്ങളാരും ഇല്ലാതെയാണ് കേരളം ഇറങ്ങിയത്.

ആദ്യ പകുതിയിലെ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത് ഇംഗ്ലീഷ് താരം അന്റോണിയോ ജര്‍മനായിരുന്നു. ഹോസു പ്രീറ്റോയും കളം നിറഞ്ഞ് കളിച്ചു. സ്റ്റേഡിയം നിറഞ്ഞുള്ള സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ജയപ്രതീക്ഷകളോടെയാണ് ബ്ലാസ്റ്റേഴ്‌സ് നിര. താരങ്ങള്‍ക്ക് ആവേശം പകരാന്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറും ടീമുടമകളിലൊരാളായ ചിരഞ്ജീവിയും സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *