അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു കൊന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാണാതായ പെണ്‍കുട്ടിയെ ഒരു ദിവസത്തിനു ശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ന്യൂ ഉസ്മാന്‍പുരിലാണ് 11 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചണച്ചാക്കിനുള്ളില്‍ പൂര്‍ണ നഗ്‌നയായ നിലയിലായിരുന്നു മൃതദേഹം. പീഡനത്തിനു ശേഷം കൊലപ്പെടുത്തി ചാക്കില്‍കെട്ടി ഉപേക്ഷിച്ചതാണെന്ന് പോലീസ് പറയുന്നു. ഗൗതംപുരി സ്വദേശിനിയായ പെണ്‍കുട്ടി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം പലചരക്ക് കടയില്‍ സാധനം വാങ്ങാന്‍പോയ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. ബുധനാഴ്ച രാവിലെ വഴിയരുകില്‍ ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *