കാസര്‍കോട്: കാസര്‍കോട് പെരിയയിലെ കേന്ദ്രസര്‍വകലാശാല ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി. 15 ലധികം വരുന്ന നാട്ടുകാരാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. സര്‍വകലാശാലയുടെ വികസനത്തിനായി സ്ഥലം വിട്ട് കൊടുത്തവരാണ് ഇവര്‍. സ്ഥലം വിട്ട് കൊടുക്കുമ്പോള്‍ വാഗ്ദാനം ചെയ്ത ജോലിയും അടിസ്ഥാന സൗകര്യങ്ങളും നല്കി ഇല്ലെന്നാരോപിച്ചാണ് പ്രതിഷേധം
