മദ്യക്കടത്ത് തടയാന്‍ കര്‍ശന നടപടി

തിരുവനന്തപുരം: അയല്‍ സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്കുള്ള മദ്യക്കടത്ത് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഇതിനായി അതിര്‍ത്തികളില്‍ സ്‌കാനറുകള്‍ സ്ഥാപിക്കും. മദ്യക്കടത്ത് സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുമായി സഹകരിക്കുമെന്നും എക്‌സൈസ് മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

കര്‍ണാടക, തമിഴ്‌നാട് സംസ്ഥാന അതിര്‍ത്തികളില്‍ നിന്ന് കേരളത്തിലേക്ക് മദ്യം കടത്തുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് എക്‌സൈസ് മന്ത്രിയുടെ പ്രതികരണം.

കേരളത്തില്‍ മദ്യനിരോധം നടപ്പാക്കിയതിന് ശേഷം കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തികളില്‍ 10 പുതിയ ബാറുകളാണ് തുറന്നിട്ടുള്ളത്. കൂടാതെ പുതിയ 16 ബാറുകള്‍ക്ക് അനുമതി തേടി ഹോട്ടലുടമകള്‍ വിവിധ സര്‍ക്കാറിനെ സമീപിച്ചിട്ടുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *