കടം വാങ്ങിയ പണം തിരിച്ചുനല്‍കാന്‍ കഴിഞ്ഞില്ല; സുഹൃത്തിന് ഭാര്യ കാഴ്ചവച്ചു

ഗാസിയബാദ്: കടം വാങ്ങിയ പണം തിരിച്ചുനല്‍കാന്‍ കഴിയാത്തതിനെതുടര്‍ന്ന് ഭര്‍ത്താവ് സുഹൃത്തിന് ഭാര്യ കാഴ്ചവച്ചു. സെപ്തംബര്‍ 29ന് ഉത്തര്‍പ്രദേശിലെ ഗാസിയബാദിലാണ് സംഭവം. സുഹൃത്ത് തിങ്കു വര്‍മ്മയില്‍ നിന്ന് വാങ്ങിയ 5000 രൂപ മടക്കിനല്‍കാന്‍ കഴിയാതെ വന്നതോടെയാണ് ഭര്‍ത്താവ് നരേഷ് (30) 26കാരിയായ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ അനുവാദം നല്‍കിയത്.

രണ്ട് പിഞ്ചുകുട്ടികളുടെ മാതാവ് കൂടിയാണ് പീഡനത്തിന് ഇരയായ യുവതി. സംഭവത്തെ കുറിച്ച് യുവതി നല്‍കിയ പരാതിയില്‍ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: സംഭവം നടന്ന രാത്രി നരേഷും തിങ്കുവും ഒരുമിച്ച് മദ്യപിച്ചു. തുടര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ തിങ്കുവിനെ ഭര്‍ത്താവ് അനുവദിച്ചു.

അല്ലെങ്കില്‍ തന്റെ സഹോദരന്മാരെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. തിങ്കു മടങ്ങിയ ശേഷം ഭര്‍ത്താവും തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്നും യുവതി പറയുന്നു. നരേഷും തിങ്കുവും പോലീസ് കസ്റ്റഡിയിലാണ് ഇപ്പോള്‍. യുവതിയുടെ പരാതി ഭര്‍ത്താവ് നിഷേധിച്ചതായി പോലീസ് പറയുന്നു.

എന്നാല്‍ യുവതിയെ ഉപയോഗിച്ചതായി തിങ്കു സമ്മതിച്ചു. യുവതിയെ വൈദ്യൂ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *