പ്രതിസന്ധിയല്ല, ബുദ്ധിമുട്ട്‌: ധനമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലല്ലെങ്കിലും ബുദ്ധിമുട്ടുണ്ടെന്ന്‌ മന്ത്രി കെ.എന്‍.

ബാലഗോപാല്‍. സാമ്ബത്തിക ബുദ്ധിമുട്ടുകളുണ്ട്‌. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്ന രീതിയില്‍ ബുദ്ധിമുട്ടുകളില്ല. കേന്ദ്രം ഭീമമായ തോതില്‍ പണം വെട്ടിക്കുറച്ചതാണ്‌ സംസ്‌ഥാനത്തെ പ്രതികൂലമായി ബാധിച്ചതെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍നിന്ന്‌ ജി.എസ്‌.ടി. കുടിശിക കിട്ടാനുണ്ട്‌.
അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കേന്ദ്രം പണം തന്നില്ലെങ്കില്‍ ഭാവിയില്‍ സാമ്ബത്തികഞെരുക്കം ഉണ്ടാകും. എന്നാല്‍ ഓവര്‍ ഡ്രാഫ്‌റ്റിലേക്കു പോകാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റുമെന്നാണു പ്രതീക്ഷ- മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *