കേരളത്തിലെ ബിജെപിയുടെ ദയനീയാവസ്ഥയില്‍ അസംതൃപ്തിയുമായി മോദി

കേരളത്തിലെ ബിജെപിയുടെ സ്ഥിതിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച്‌ പ്രധാന മന്ത്രി നരേന്ദ്ര മോദി(Narendra Modi).

കൊച്ചിയില്‍ നടന്ന കോര്‍കമ്മറ്റി യോഗത്തിലാണ് മോദി അതൃപ്തി പ്രകടിപ്പിച്ചത്. അനുകൂല സാഹചര്യമാണെന്ന് എപ്പോഴും പറയുന്നതിനപ്പുറം ഒന്നും നടക്കുന്നില്ലെന്ന് പരിഹസിച്ചു. നേതൃതലത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുന്നില്ല. പേപ്പറിലുള്ള കാര്യങ്ങള്‍ പ്രവൃത്തിയില്‍ കാണുന്നില്ലെന്നും മോദി വിമര്‍ശിച്ചു.

പ്രകാശ് ജാവഡേക്കറിന് കേരളത്തിന്റെ ചുമതല നല്‍കിയത് ഇതിന് പിന്നാലെയാണ്. പരിചയ സമ്ബന്നനായ നേതാവിന് ചുമതല നല്‍കുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണെന്നും കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖരെ BJP യിലെത്തിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *