കെഎസ്ആർടിസിയെ ലാഭകരമാക്കാൻ കർണാടക മോഡൽ പഠിക്കാൻ ധനവകുപ്പ്

കെഎസ്ആർടിസിയെ ലാഭകരമാക്കാൻ കർണാടക മോഡൽ പഠിക്കാൻ സംസ്ഥാന ധനവകുപ്പ്. കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ലാഭകരമായി പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് പഠിച്ചു റിപ്പോർട്ട് നൽകാൻ ധനമന്ത്രി പ്ലാനിങ് ബോർഡ് അംഗത്തെ ചുമതലപ്പെടുത്തി.

വി. നമശിവായം അധ്യക്ഷനായ സമിതിയാണ് പഠിക്കുന്നത്. ഗ്രാമ – നഗര സർവീസുകൾ, ടിക്കറ്റ് നിരക്ക് , കോർപറേഷൻ മാനേജ്‌മെന്റ് രീതി എന്നിവ പഠിക്കും. റിപ്പോർട്ട് വൈകാതെ ധനവകുപ്പിന് സമർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *