ഖത്തറിലെ സ്കൂള്‍ വിദ്യാര്‍ഥിനിയു​ടെ മരണം; ആശ്വാസവുമായി മന്ത്രിയെത്തി

ദോഹ: ഖത്തറില്‍ മരിച്ച സ്കൂള്‍ വിദ്യാര്‍ഥിനി മിന്‍സ മറിയം ജേക്കബിന്‍റെ കുടുംബത്തിന്​ ആശ്വാസവുമായി ഖത്തര്‍ വിദ്യഭ്യാസ-ഉന്നത വിഭ്യാസ മന്ത്രി ബുതൈന അല്‍ നുഐമിയെത്തി.

ദോഹ അല്‍ വക്​റയിലെ വീട്ടിലെത്തിയ മന്ത്രി മിന്‍സയുടെ മാതാപിതാക്കളായ അഭിലാഷ്​ ചാക്കോയെയും സൗമ്യയെയും ആശ്വസിപ്പിച്ചു. കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും അവര്‍ വാഗ്ദാനം ചെയ്തു. അരമണിക്കൂറോളം വീട്ടില്‍ ചിലവഴിച്ചാണ്​ മന്ത്രി മടങ്ങിയത്​. രാജ്യവും സര്‍ക്കാറും നിങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നും അവര്‍ ഉറപ്പുനല്‍കി. മാതാപിതാക്കള്‍ക്ക്​ ആശ്വാസവുമായി മുഴുവന്‍ സമയവും ഒപ്പമുള്ള പ്രവാസി സമൂഹങ്ങള്‍ക്കും മന്ത്രി നന്ദി പറഞ്ഞു.

അതേസമയം, സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കു​മെന്ന്​ അധികൃതര്‍ വ്യക്​തമാക്കി. ഞായറാഴ്ച കുട്ടിയുടെ മരണം റിപ്പോര്‍ട്ട്​ ചെയ്തതിനു പിന്നാലെ വിദ്യഭ്യാസ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയവും, ആരോഗ്യ മന്ത്രാലയവും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്​. റിപ്പോര്‍ട്ടിന്‍റെയും ഫോറന്‍സിക്​ പരിശോധന ഫലത്തിന്‍റെയും അടിസ്ഥാനത്തിലാവും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *