കലര്‍പ്പില്ലാത്ത തനിതങ്കം ഒരുകിലോയോളം മലദ്വാരത്തില്‍ ഒളിപ്പിച്ചെത്തിയ യാത്രക്കാരന്‍ പിടിയില്‍

നെടുമ്ബാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ദുബായിയില്‍ നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് 42ലക്ഷം രൂപയുടെ കലര്‍പ്പില്ലാത്ത തങ്കം പിടികൂടി.

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയാണ് കസ്റ്റംസിന്റെ പിടിയിലായത്.

ഇന്നലെ പുലര്‍ച്ചെ ദുബായില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു. നാല് ക്യാപ്സൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച 919 ഗ്രാം തങ്കമാണ് പിടികൂടിയത്. ബാഗേജ് പരിശോധനയ്ക്കുശേഷം സ്‌കാനറിലൂടെയുള്ള പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് യാത്രക്കാരനെ വിശദമായി പരിശോധിപ്പോഴാണ് തങ്കം കണ്ടെത്തിയത്. ഇയാളില്‍നിന്ന് തങ്കം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയ ആളെയും കസ്റ്റംസ് പിടികൂടി. വിശദമായ അന്വേഷണം ആരംഭിച്ചതായും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *