വയനാട് ഗോവിന്ദമൂലയില്‍ പുലിയിറങ്ങി; വളര്‍ത്തു നായയെ പിടികൂടി

വയനാട് നെന്മേനി പഞ്ചായത്തിലെ ഗോവിന്ദമൂലയില്‍ പുലിയിറങ്ങി. വളര്‍ത്തുനായയെ അക്രമിച്ചു.

ഇന്ന് വെളുപ്പിന് നാല് മണിയോടെയാണ് പുലിയിറങ്ങിയത്. സിസിടിവി ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. അമ്ബുകുത്തി ഗോവിന്ദ മൂലം കോന്നാംകോട്ടില്‍ സത്യന്‍ ഷീല ദമ്ബതികളുടെ വീട്ടിലെ വളര്‍ത്തുനായയെ ആണ് പുലി പിടികൂടിയത്. ഇന്ന് വെളുപ്പിന് നാല് മണിയോടെ പുലി ഇറങ്ങുകയും വളര്‍ത്തു നായയെ പിടികൂടുകയും ചെയ്തത്. കഴിഞ്ഞദിവസം അമ്ബുകുത്തി ജിഎല്‍പി സ്കൂള്‍ പരിസരത്തും പുലിയുടെ കാല്‍പാട് കണ്ടതായി പറയുന്നുണ്ട്. സംഭവത്തില്‍ സത്യന്‍ കുപ്പാടി പോസ്റ്റ് അധികാരികളെ വിവരം അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *