രാഹുലിന്‍റെ വിശ്വസ്തനെ അധ്യക്ഷനാക്കി പിന്‍സീറ്റ് ഡ്രൈവിംഗിനു നീക്കം

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സി​ല്‍ സോ​ണി​യ, രാ​ഹു​ല്‍, പ്രി​യ​ങ്ക എ​ന്നി​വ​ര്‍ പാ​ര്‍​ട്ടി അ​ധ്യ​ക്ഷപ​ദ​വി​യി​ലേ​ക്കി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ഹു​ലി​ന്‍റെ വി​ശ്വ​സ്ത​നെ എ​ഐ​സി​സി അ​ധ്യ​ക്ഷപ​ദ​വി​യി​ലെ​ത്തി​ച്ചു പി​ന്നാ​ന്പു​റ​ത്തു നി​യ​ന്ത്ര​ണം തു​ട​രാ​നു​ള്ള ശ്ര​മം.

അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്, മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ എ​ന്നി​വ​ര്‍​ക്കു പു​റ​മെ താ​ര​ത​മ്യേ​ന പ്രാ​യ​ക്കു​റ​വു​ള്ള പു​തി​യ പേ​രു​ക​ളും പാ​ര്‍​ട്ടി അ​ധ്യ​ക്ഷസ്ഥാ​ന​ത്തേ​ക്ക് നേ​തൃ​ത്വം പ​രി​ഗ​ണി​ച്ചേ​ക്കും.

സോണിയഗാന്ധി തു​ട​ര്‍​ച്ച​യാ​യ 18 വ​ര്‍​ഷ​ക്കാ​ലം കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​യാ​യ ശേ​ഷം 2017ല്‍ ​മ​ക​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ എ​തി​രി​ല്ലാ​തെ പ്ര​സി​ഡ​ന്‍റാ​ക്കി​യി​രു​ന്നു.

2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പു തോ​ല്‍​വി​യെ തു​ട​ര്‍​ന്ന് രാ​ഹു​ല്‍ പ​ദ​വി ഒ​ഴി​ഞ്ഞ​തോ​ടെ​യാ​ണ് കോ​ണ്‍ഗ്ര​സ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. രാ​ഹു​ല്‍ ഒ​ഴി​ഞ്ഞെ​ങ്കി​ലും പ​ക​രം പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​തെ മൂ​ന്നു വ​ര്‍​ഷ​മാ​യി സോ​ണി​യ താ​ത്കാ​ലി​ക അ​ധ്യ​ക്ഷ​യാ​യി തു​ട​രു​ന്നു. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ദ​വി പോ​ലും ഇ​ല്ലെ​ങ്കി​ലും രാ​ഹു​ല്‍ ത​ന്നെ​യാ​ണു പാ​ര്‍​ട്ടി​യി​ലെ പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തെ​ന്നു ഹൈ​ക്ക​മാ​ന്‍​ഡ് സ​മ്മ​തി​ക്കു​ന്നു.

ഇ​തി​നി​ടെ​യാ​ണ് 2000ത്തിനുശേ​ഷം ആ​ദ്യ​മാ​യി എ​ഐ​സി​സി പ്ര​സി​ഡ​ന്‍റു പ​ദ​വി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ച്ച​ത്. വോ​ട്ട​ര്‍പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ശി ത​രൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ച് എം​പി​മാ​ര്‍ ക​ത്തെ​ഴു​തി​യ​തോ​ടെ വി​വാ​ദം ശ​ക്ത​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക്രി​യ സു​താ​ര്യ​വും നീ​തി​പൂ​ര്‍​വ​കം ആ​ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ മ​ധു​സൂ​ദ​ന്‍ മി​സ്ത്രി​ക്ക് ത​രൂ​രും മ​നീ​ഷ് തി​വാ​രി​യും ക​ത്തെ​ഴു​തി​യ​തും വാ​ര്‍​ത്ത​യാ​യി.

രാ​ഹു​ലോ, സോ​ണി​യ നി​ര്‍​ദേ​ശി​ക്കു​ന്ന നേ​താ​വോ അ​ല്ലെ​ങ്കി​ല്‍ പ്ര​സി​ഡ​ന്‍റു പ​ദ​വി​യി​ലേ​ക്കു മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന് ജി-23 ​ഗ്രൂ​പ്പി​ലെ അം​ഗ​മാ​യ ത​രൂ​ര്‍ സൂ​ച​ന ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ പി​സി​സി​ക​ളോ​ട് പ്ര​മേ​യം പാ​സാ​ക്കാ​നു​ള്ള പു​തി​യ നി​ര്‍​ദേ​ശം പാ​ര്‍​ട്ടി​യി​ലെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കും. ഈ ​മാ​സം 24 മു​ത​ല്‍ 30 വ​രെ​യാ​ണ് എ​ഐ​സി​സി പ്ര​സി​ഡ​ന്‍റുസ്ഥാ​ന​ത്തേ​ക്കു​ള്ള പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​നു​ള്ള സ​മ​യം. ഒ​ക്ടോ​ബ​ര്‍ 17 നാ​ണ് വോ​ട്ടെ​ടു​പ്പ്. ഇ​രു​പ​താം തീ​യ​തി മു​ത​ല്‍ 9,000 പ്ര​തി​നി​ധി​ക​ള്‍ വ​രു​ന്ന വോ​ട്ട​ര്‍പ​ട്ടി​ക കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു അ​ഥോ​റി​റ്റി ഓ​ഫീ​സി​ലും പി​സി​സിക​ളി​ലും പ​രി​ശോ​ധി​ക്കാ​മെ​ന്നു മി​സ്ത്രി അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *