വാഹന രജിസ്ട്രേഷന്‍ പുതുക്കലിനും ഫിറ്റ്‌നസ് പരിശോധനക്കും അമിത ഫീസ്: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കാനും ഫിറ്റ്‌നെസ് പരിശോധനക്കും അമിത ഫീസ് ഈടാക്കുന്നത് സംബന്ധിച്ച്‌ ഹൈകോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വിശദീകരണം തേടി.

അമിത ഫീസാണ് ഈടാക്കുന്നതെന്ന്​ ആരോപിച്ച്‌ കോഴിക്കോട് വടകരയിലെ മോട്ടോര്‍ വെഹിക്കിള്‍ ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് ഫെഡറേഷനടക്കം നല്‍കിയ ഹരജികളിലാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഇടക്കാല ഉത്തരവ്.

ഹരജികള്‍ ഒക്ടോബര്‍ 18ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി. അതുവരെ ഹരജിക്കാരില്‍നിന്ന് ഉയര്‍ന്ന ഫീസ് ഈടാക്കുന്നതും കോടതി തടഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഫീസ് വര്‍ധിപ്പിച്ച്‌ പുറപ്പെടുവിച്ച വിജ്ഞാപനം ചോദ്യംചെയ്താണ് ഹരജി.

Leave a Reply

Your email address will not be published. Required fields are marked *