ഗവര്‍ണറും മുഖ്യമന്ത്രിയും ജയലളിതയെ സന്ദര്‍ശിച്ചു

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി.സദാശിവവും ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ എത്തിയാണ് ഇരുവരും തമിഴ്‌നാട് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. ജയലളിതയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും മരുന്നുകളോട് അവര്‍ നന്നായി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ നിന്നും നല്ല വാര്‍ത്തകളാണ് പ്രതീക്ഷിക്കുന്നത്. അസുഖം ഭേദമായി വേഗം മടങ്ങിയെത്താന്‍ അവര്‍ക്ക് കഴിയട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *