പത്തനംതിട്ട: ബസില്‍ വെച്ച് വീട്ടമ്മയുടെ ഒന്നേമുക്കാല്‍ പവന് തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിച്ച തമിഴ്നാട് സ്വദേശിനി പിടിയില്‍.ചൊവ്വാഴ്ച രാവിലെ ഇവുംതിട്ടയില് വച്ചാണ് 63 കാരിയുടെ മാല പിടിച്ചുപറിച്ചത്. തമിഴ്നാട് വടക്ക് തെരുവ് തൂത്തുക്കൂടി വടക്ക് തെരുവില്‍ ഡോര്‍ നമ്പര്‍ 24 എയില്‍ മാണിക്യമുത്തുവിന്റെ മകള്‍ ലക്ഷ്മിയെന്നും മായയെന്നും വിളിക്കുന്ന ഗായത്രി(29) യെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ബസില്‍ യാത്രചെയ്തുവന്ന ചെന്നീര്‍ക്കര പമ്പുമല ഉടയാന്‍ചരുവില്‍ വീട്ടില്‍ കെ സി ജോയിയുടെ ഭാര്യ ലില്ലിക്കുട്ടി ജോയിയുടെ സ്വര്‍ണമാലയാണ് യുവതി കവര്‍ന്നത്.
