പാക് സൈബര്‍ ആക്രമണം; മുംബൈ ലോ കോളജ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

മുംബൈ: മുംബൈ ഗവണ്‍മെന്റ് ലോ കോളജിന്റെ വെബ്‌സൈറ്റ് പാക്കിസ്ഥാന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. അതിര്‍ത്തിയില്‍ ഇന്ത്യയുടെ മിന്നല്‍ ആക്രമണത്തിനുള്ള മറുപടിയെന്ന നിലയിലാണ് സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. വെബ്‌സൈറ്റിന്റെ ഹോം പേജില്‍ പാക്കിസ്ഥാനില്‍നിന്നുള്ളവരാണ് ഹാക്ക് ചെയ്തതെന്ന് അവകാശപ്പെടുന്നു. ഭീഷണി സന്ദേശവും മുഖ പേജില്‍ നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരമാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടവിവരം അറിയുന്നത്. സൈറ്റ് തിരികെപ്പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *