നാഗ്പൂര്‍: 90 വര്‍ഷത്ത പാരമ്ബര്യം ചരിത്രമാക്കി ആര്‍.എസ്.എസ് ഗണവേഷം ഇന്നു മുതല്‍ പാന്റിലേക്ക് മാറും.
വിജയദശമി ദിനത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് കാക്കി ട്രൗസറിന് പകരം തവിട്ട് പാന്റ് ധരിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതോടെ പുതിയ വേഷം ഔദ്യോഗികമാകും.
നാഗ്പൂരിലെ റെഷിംബാഗ് മൈതാനിയില്‍ നടക്കുന്ന വാര്‍ഷിക പരേഡില്‍ പുതിയ വേഷത്തിലാണ് പ്രവര്‍ത്തകര്‍ പങ്കെടുക്കുക.
ഗണവേഷമായി ട്രൗസര്‍ ഉപയോഗിക്കുന്നത് യുവാക്കളെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ലെന്ന നിഗമനത്തിലാണ് പുതിയ വേഷം നടപ്പിലാക്കിയത്.
കറുത്ത തൊപ്പിയും വെള്ള ഫുള്‍സ്ലീവ് ഷര്‍ട്ടും തവിട്ട് പാന്റും മുളവടിയും കറുത്ത ഷൂസുമായിരിക്കും പുതിയ വേഷം.
എട്ടു ലക്ഷം പാന്റുകള്‍ രാജ്യവ്യാപകമായി ഇതിനകം വില്‍പന നടത്തിയെന്ന് സംഘടനാ ഭാരവാഹികള്‍ അറയിച്ചു. ഇതില്‍ ആറു ലക്ഷം തയ്പ്പിച്ചതും രണ്ടു ലക്ഷം തുണികളായുമാണ് നല്‍കിയത്.
കഴിഞ്ഞ മാര്‍ച്ചില്‍ രാജസ്ഥാനിലെ നാഗൂറില്‍ ചേര്‍ന്ന അഖില ഭാരതീയ പ്രതിനിധി സഭയുടെ വാര്‍ഷിക യോഗത്തിലാണ് വേഷം മാറ്റാനുള്ള തീരുമാനത്തിന് അംഗീകാരമായത്.
