ചങ്ങനാശേരി: പെരുന്ന ബസ്സ്റ്റാന്‍ഡിനടുത്തുള്ള കോണ്‍ഗ്രസ് ഹൗസിനു മുന്നില്‍ ജനാധിപത്യ കേരളകോണ്‍ഗ്രസ് യുവജന വിഭാഗം തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റ് മുരിങ്ങവന മനു മാത്യു (33) കുത്തേറ്റു മരിച്ച സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. തൃക്കൊടിത്താനം പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം നിഥിന്‍ ആലുംമൂടന്‍ (33), ഫാത്തിമാപുരം വെട്ടുകുഴി സിജോ (22), കുരിശുംമൂട് അറയ്ക്കല്‍ ബിനു സിബിച്ചന്‍ (24), നാലുകോടി കടുത്താനം അര്‍ജുന്‍ (22), തൃക്കൊടിത്താനം ചെറുവേലിപറമ്പില്‍ സൂരജ് സോമന്‍ (26), കോട്ടയം കാരാപ്പുഴ മാന്താര്‍ വാഴേപറമ്പില്‍ ഷെമീര്‍ (27) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 8.30–നാണ് മനുവിനു കുത്തേറ്റത്.
