ദുര്‍ഗാഷ്ടമി ദിനത്തില്‍ താരമായി ഐശ്വര്യ അഭിഷേക് താരദമ്ബതികളുടെ മകള്‍ ആരാധ്യ. കുഞ്ഞിക്കണ്ണുകളില്‍ കൗതുകം നിറച്ച് വിദ്യാദേവതയുടെ അനുഗ്രഹം തേടാന്‍ കുടുംബത്തിനൊപ്പം ആരാധ്യയെത്തിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞദിവസമാണ് പ്രചരിച്ചത്. ആരാധ്യയുടെ കുസൃതി നിറഞ്ഞ മുഖമായിരുന്നു ഏവരുടേയും ആക്രര്‍ഷണ കേന്ദ്രം.
പൈതൃകത്തെയും പാരമ്ബര്യത്തെയും കാത്തുസൂക്ഷിക്കാനിഷ്ടപ്പെടുന്ന ഐശ്വര്യ ഓരോ ആഘോഷങ്ങളിലും കുടുംബത്തോടൊപ്പമുണ്ടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ബന്ധങ്ങളുടെ ഊഷ്മളതയും പരസ്പരമുള്ള സ്‌നേഹവും ആത്മാര്‍ത്ഥതയും അറിഞ്ഞുവേണം ആരാധ്യ വളരേണ്ടതെന്ന നിര്‍ബന്ധ ബുദ്ധിയും ഐശ്യര്യ എന്ന അമ്മയ്ക്കുണ്ട്.അതുകൊണ്ടുതന്നെയാണ് കുടുംബസമേതമുള്ള ഏതു പൊതുപരിപാടികള്‍ക്കും മകളെ കൂട്ടാന്‍ ആ അമ്മ ശ്രദ്ധിക്കുന്നതും.
ദൈവം തന്ന മാലാഖക്കുഞ്ഞാണ് ആരാധ്യയെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞിരുന്നു. തന്റെയുള്ളിലെ കുട്ടിയെ എന്നും ഊര്‍ജ്ജ്വസ്വലയായി നിര്‍ത്താന്‍ സഹായിക്കുന്നത് ആരാധ്യയുടെ സാമീപ്യമാണെന്നും ഐശ്വര്യ വ്യക്തമാക്കിയിരുന്നു. ആരാധ്യയെ മകളായി ലഭിച്ചതില്‍ താന്‍ ദൈവത്തോടു നന്ദി പറയുന്നുവെന്നും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് ആരാധ്യയെന്നും ഐശ്വര്യ പറഞ്ഞിരുന്നു.
ശുഭ്ര വസ്ത്രം ധരിച്ചാണ് ബച്ചന്‍ കുടുംബം ദുര്‍ഗാഷ്ടമി പൂജയ്ക്ക് എത്തിയത്. എന്നാല്‍ ബച്ചന്‍ കുടുംബത്തില്‍ ഏറ്റവും തിളങ്ങിയത് പ്ലെയിന്‍ വൈറ്റ് ചിക്കന്‍കുര്‍ത്തി ധരിച്ചെത്തിയ ആരാധ്യ തന്നെയാണ്.
