പത്ത് വയസുകാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മദ്രസ അധ്യാപകന് ശിക്ഷ വിധിച്ച് കോടതി. 41 വര്‍ഷം കഠിന തടവും 200,000 രൂപ പിഴയുമാണ് ശിക്ഷ.
തച്ചനാട്ടുകര സ്വദേശി ഹംസക്കെതിരെയാണ് പട്ടാമ്ബി അതിവേഗ കോടതി ശിക്ഷ വിധിച്ചത്.
പാലക്കാട് നാട്ടുകല്‍ പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസിന്റെ വിചാരണക്കിടയില്‍ 23 രേഖകള്‍ ഹാജരാക്കുകയും 15 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു
