ഹൈക്കോടതി ജഡ്ജിക്കെതിരെ കൈക്കൂലി ആരോപണം, കെഎം ഷാജഹാനെതിരെ സ്വമേധയാ കേസെടുത്ത് കോടതി

കേരള ഹൈക്കോടതിയിലെ ജഡ്ജിക്കെതിരെ യൂട്യൂബ് ചാനല്‍ വഴി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച കെ എം ഷാജഹാനെതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യക്കേസ് എടുത്തു. അനുകൂലവിധി ഉണ്ടാകാന്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കണമെന്ന് തെറ്റിദ്ധരിപ്പിച്ചു കക്ഷികളില്‍ നിന്ന് അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ പണം വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കെ എം ഷാജഹാന്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കുകയായിരുന്നു.

കേസ് പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പിന്മാറി. അടുത്ത മാസം 20ന് മറ്റൊരു ബെഞ്ച് കേസ് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *