വളാഞ്ചേരി: മലപ്പുറം വളാഞ്ചേരി വട്ടപ്പാറയില്‍ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് വടകര സ്വദേശി പുത്താലത്ത് വാഴയില്‍ നസീമുദ്ദീന്‍ (35) ആണ് മരണപ്പെട്ടത്.
വട്ടപ്പാറ സിഐ ഓഫീസിനു സമീപം രക്തം വാര്‍ന്ന നിലയിലാണ് നിസാമുദ്ദീനെ കണ്ടെത്തുന്നത്.
ബുധനാഴ്ച്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ നിസാമുദ്ദീന് വയറിന് സാരമായ പരിക്കേറ്റിരുന്നു. റോഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ നാട്ടുകാരാണ് നിസാമുദ്ദീനെ ആശുപത്രിയില്‍ എത്തിച്ചത്.
നാട്ടുകാര്‍ ചേര്‍ന്ന് വളാഞ്ചേരി നടക്കാവുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോഴിക്കോട് കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരു വാഹനാപകടത്തില്‍ പിഞ്ചു കുഞ്ഞടക്കം നാലു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കാറിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന സ്ത്രീ പുറത്തേക്ക് തെറിച്ചു നില്‍ക്കുന്ന സ്ഥിതിയിലായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. അമിതവേഗതയാണ് അപകടകാരണം.
