ജിയോയുമായി കിടപിടിക്കാന്‍ ഒരുങ്ങി എയര്‍ടെല്ലും രംഗത്ത്. യൂസര്‍മാര്‍ക്ക് ആകര്‍ഷിക്കുന്ന വന്‍ ഓഫറുകളുമായി എയര്‍ടെല്‍ തങ്ങളുടെ പരിഷ്‌കരിച്ച ആപ്പ് എയര്‍ടെല്‍ അവതരിപ്പിച്ചു കഴിഞ്ഞു.ഏതൊരു എയര്‍ടെല്‍ നമ്ബറിലേക്ക് 50 മിനിറ്റ് സൗജന്യ കോള്‍ നല്‍കുന്ന എയര്‍ടെല്‍ ഡയലറിന്റെ സാന്നിദ്ധ്യമാണ് പുതിയ ആപ്പ് അപ്‌ഡേഷന്റെ പ്രധാന പ്രത്യേകത. 2ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് നല്‍കുന്ന എയര്‍ടെല്‍ ക്ലൗഡ് ആണ് മറ്റൊരു സവിശേഷത. രാത്രിയില്‍ അപ്ലോഡ് ചാര്‍ജ് നല്‍കുകയും വേണ്ട. യൂസര്‍മാര്‍ക്ക് തങ്ങളുടെ ഫോട്ടോകളും വീഡിയോകളും ഓഡിയോകളും ഡോക്യുമെന്റുകളും കോണ്ടാക്ടുകളും സൗജന്യമായി ബാക്ക്അപ്പ് ചെയ്തുവെക്കാം. നിലവില്‍ പ്രീപെയ്ഡ് യൂസര്‍മാര്‍ക്ക് മാത്രമാണ് സൗജന്യ അപ്ലോഡ് ഓപ്ഷന്‍ ലഭ്യമാക്കിയിരിക്കുന്നത്.
പോസ്റ്റ് പെയ്ഡ് യൂസര്‍മാര്‍ക്ക് ഫീച്ചര്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് കമ്ബനി അറിയിച്ചു.
രാത്രി അഞ്ച് ജിബി സൗജന്യ ഡാറ്റ നല്‍കുന്ന എയര്‍ടെല്‍ ജാക്ക്‌പോട്ട് ആണ് യൂസര്‍മാരെ ആകര്‍ഷിക്കുന്ന മറ്റൊന്ന്. ഗ്രാഫിക്കല്‍ വ്യൂവിലൂടെ വോയ്‌സ്, ഡാറ്റ, എസ്എംഎസ് യൂസേജ് ട്രാക്കിങ്ങിനും ഓപ്ഷനുണ്ട്. പോസ്റ്റ് പെയ്ഡ് യൂസര്‍മാര്‍ക്ക് ഇത് ലഭ്യമാകുകയുള്ളൂ.
മൈ എയര്‍ടെല്‍ വഴി ഡിറ്റോ ടിവി, ഹൈക്ക് മെസഞ്ചര്‍ ആപ്പ്, ണ്യിസ മ്യൂസിക്, ണ്യിസ മൂവീസ്, എയര്‍ടെല്‍ മണി എന്നിവയിലേക്കും യൂസര്‍മാര്‍ക്ക് ആക്‌സസ് ഉണ്ടാകും. 100 ലൈവ് ടിവി ചാനലുകളും ഒട്ടനവധി പ്രശസ്ത ചാനലുകളുമുള്ള ഡിറ്റോ ടിവി എയര്‍ടെല്‍ യൂസര്‍മാര്‍ക്ക് സൗജന്യമായി സബ്‌സ്‌ക്രൈബ് ചെയ്യാം.
പുതിയ ഫീച്ചര്‍ ലഭ്യമാകണമെങ്കില്‍ കസ്റ്റമര്‍മാര്‍ ആപ്പിന്റെ പരിഷ്‌കരിച്ച പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. പുതിയ യൂസര്‍മാര്‍ക്ക് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ഐഒഎസ് ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
