മലപ്പുറം: മന്ത്രി ഇ.പി.ജയരാജന്റെ രാജി ഇടതു പക്ഷത്തിനും സര്‍ക്കാരിനുമേറ്റ തിരിച്ചടിയാണെന്ന് മുസ്്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടി. സ്വജനക്ഷപാതത്തിന്റെ പേരില്‍ മൂന്നു മാസം കൊണ്ട് ഒരു മന്ത്രി രാജി വക്കുന്നത് ഗൗരവമായി തന്നെ കാണേണ്ടതുണ്ടെന്ന് കുഞ്ഞാലികുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അഴിമതിയില്ല, സ്വജനപക്ഷപാതമില്ല എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാരാണിത്. എന്നാല്‍ സ്വജനപക്ഷപാതത്തിന്റെ പേരില്‍ ഒരു മന്ത്രിക്ക് രാജി വെക്കേണ്ടി വരുന്നത് കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ സംഭവ വികാസമാണ്. മന്ത്രി ജയരാജന് രാജിയല്ലാതെ മറ്റൊരു വഴിയില്ല. ബന്ധുക്കളെ നിയമവിരുദ്ധമായി നിയമിച്ചാല്‍ രാജിയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. ഇതല്ലാതെ മറ്റൊരു മാര്‍ഗവും ജയരാജനില്ലെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
