കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച് തിങ്കളാഴ്ച

തിരുവനന്തപുരം: സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത നിയമസഭാ മാര്‍ച്ച് തിങ്കളാഴ്ച നടക്കും. ബന്ധുനിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കുക, ബിജെപിയും സിപിഎമ്മും നടത്തുന്ന അക്രമം നിര്‍ത്താന്‍ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു മാര്‍ച്ച്. നേരത്തെ, ശക്തമായ പ്രതികൂല ജനവികാരത്തിനു മുന്നില്‍ അടിയറവു പറയാന്‍ വ്യവസായമന്ത്രി ഇ.പി. ജയരാജനും സി.പി.എമ്മും നിര്‍ബന്ധിതമായെങ്കിലും ബന്ധുനിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് മാര്‍ച്ച് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവേ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *