സൗദി വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യൻ അംബാസഡറും ചര്‍ച്ച നടത്തി

ജിദ്ദ: സൗദി വിദ്യാഭ്യാസ മന്ത്രി യൂസഫ് ബിൻ അബ്ദുല്ല അല്‍ ബനിയാനും ഇന്ത്യൻ അംബാസഡര്‍ ഡോ. സുഹൈല്‍ ഇജാസ് ഖാനും ചര്‍ച്ച നടത്തി.

യൂനിവേഴ്സിറ്റി വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, നവീകരണം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍, സൗദിയും ഇന്ത്യയും തമ്മിലുള്ള നിലവിലുള്ള സഹകരണ കരാറുകള്‍ സജീവമാക്കല്‍, ഇരു രാജ്യങ്ങളിലെയും സര്‍വകലാശാലകള്‍ തമ്മിലുള്ള സഹകരണം തുടങ്ങിയ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

ഈ വര്‍ഷത്തെ ജി20 ഉച്ചകോടിയില്‍ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയുടെ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ വിജയത്തില്‍ വിദ്യാഭ്യാസ മന്ത്രി ഇന്ത്യൻ അംബാസഡറെ അഭിനന്ദിച്ചു. വിദ്യാഭ്യാസ വര്‍ക്കിങ് ഗ്രൂപ്പില്‍ ഉയര്‍ന്ന താല്‍പര്യമുള്ള വിദ്യാഭ്യാസ മുൻഗണനകളുടെ തിരഞ്ഞെടുപ്പിനെ മന്ത്രി പ്രശംസിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണം, വിദ്യാഭ്യാസ സമ്ബ്രദായത്തിനുള്ളിലെ സംയുക്ത പ്രവര്‍ത്തന മേഖലകള്‍ മെച്ചപ്പെടുത്തല്‍, സൗദിയും ഇന്ത്യയും തമ്മിലുള്ള ശാസ്ത്രീയ കൈമാറ്റത്തിന്റെയും സ്കോളര്‍ഷിപ്പുകള്‍ എന്നിവയും ഇരുപക്ഷവും അവലോകനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *