വാട്സ് ആപ്പ് ചാറ്റ് തെളിവായി; മദ്യം നല്‍കി ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചു

കൊച്ചി: മദ്യം നല്‍കി ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിയായ 46 കാരന് ഹൈകോടതി ജാമ്യം അനുവദിച്ചു.

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന വാട്സ് ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ലൈംഗിക ബന്ധത്തിനു ശേഷം പണം നല്‍കിയതും ചാറ്റില്‍ വ്യക്തമായിരുന്നു. യുവതിയെ മദ്യം നല്‍കി ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതിക്കാണ് മുൻകൂര്‍ ജാമ്യം ലഭിച്ചത്.

5000 രൂപ നല്‍കിയെന്നാണ് ചാറ്റിലുളളത്. കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാൻ വൈകിയതുകൂടി കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. 10,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *